Times Kerala

അര്‍ജുന്‍ അശോകൻ ചിത്രം ‘വൂള്‍ഫിന്റെ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.!

 
അര്‍ജുന്‍ അശോകൻ ചിത്രം ‘വൂള്‍ഫിന്റെ’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു.!

അര്‍ജുന്‍ അശോകനെ നായകനാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൂള്‍ഫ്’ .ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ഫഹദ് ഫാസിലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഒക്ടോബര്‍ 19ന് ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ജി.ആര്‍ ഇന്ദുഗോപന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ദാമര്‍ സിനിമയുടെ ബാനറില്‍ സന്തോഷ് ദാമോദരനാണ് നിര്‍മ്മിക്കുന്നത്.

Related Topics

Share this story