Times Kerala

അനശ്വര സംഗീത പ്രതിഭ ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് സിനിമാ രംഗത്തേക്ക്.!

 
അനശ്വര സംഗീത പ്രതിഭ ജോബ് മാസ്റ്ററുടെ മകന്‍ അജയ് ജോസഫ് സിനിമാ രംഗത്തേക്ക്.!

അനശ്വര സംഗീതജ്ഞന്‍ ജോബ് മാസ്റ്ററുടെ മകനും സംഗീത സംവിധായകനുമായ അജയ് ജോസഫ് സിനിമാ സംഗീത രംഗത്തേക്ക്. നവാഗതനായ പ്രദീപ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘കല്‍ക്കണ്ടം’ എന്ന ചിത്രത്തിനായാണ് അജയ് ജോസഫ് ഗാനങ്ങള്‍ ഒരുക്കുന്നത്. ചിത്രത്തിലെ രണ്ട് ഗാനങ്ങളുടെയും റെക്കോര്‍ഡിംഗ് കഴിഞ്ഞു.

പ്രശസ്തനായ സംഗീത സംവിധായകന്റെ മകനായിട്ടും സിനിമയിലേക്ക് പ്രവേശിക്കാന്‍ കഴിയാതിരുന്നത് ആ മേഖലയിലേക്ക് ഇതുവരെ വഴി തുറന്നു കിട്ടാതിരുന്നതു കൊണ്ടാണെന്ന് അജയ് ജോസഫ് പറയുന്നു. മലയാളത്തിലെ പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ആദ്യമായി സിനിമയില്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കാന്‍ അവസരം നല്‍കിയത്. അതില്‍ ഒത്തിരി സന്തോഷമുണ്ടെന്ന് അജയ് ജോസഫ് പറഞ്ഞു.

Related Topics

Share this story