Times Kerala

ട്രാന്‍സ് വുമണ്‍ മേരിക്കുട്ടി എന്റെ ഹൃദയത്തോട് ചേര്‍ന്നുനിൽക്കുന്ന കഥാപാത്രം, ഞാന്‍ അവളെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം അവള്‍ എന്നെ അതിശയിപ്പിക്കുന്നു, അതൊരു മാജിക് ആയിരുന്നു..;ജയസൂര്യ

 
ട്രാന്‍സ് വുമണ്‍ മേരിക്കുട്ടി എന്റെ ഹൃദയത്തോട് ചേര്‍ന്നുനിൽക്കുന്ന കഥാപാത്രം, ഞാന്‍ അവളെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം അവള്‍ എന്നെ അതിശയിപ്പിക്കുന്നു, അതൊരു മാജിക് ആയിരുന്നു..;ജയസൂര്യ

വ്യത്യസ്ത റോളുകൾകൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ നായകനാണ് ജയസൂര്യ. തന്റെ നൂറാമത്തെ ചിത്രമായ ‘സണ്ണി’യുടെ ഷൂട്ടിംഗ് തിരക്കിലാണ് താരം. ഇപ്പോഴിതാ രണ്ടു പതിറ്റാണ്ടിലേറെയായി മലയാളസിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം താൻ ഹൃദയത്തോട് ചേര്‍ത്ത് വെച്ച ഒരു കഥാപാത്രത്തെ കുറച്ചു തുറന്ന് പറയുകയാണ് .

ഞാന്‍ ചെയ്ത ട്രാന്‍സ് വുമണ്‍ മേരിക്കുട്ടി എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നു. ഞാന്‍ അവളെ സ്‌ക്രീനില്‍ കാണുമ്പോഴെല്ലാം അവള്‍ എന്നെ അതിശയിപ്പിക്കുന്നു. അത് എങ്ങനെ തോന്നുന്നുവെന്ന് വിശദീകരിക്കാനാകില്ല. അതൊരു മാജിക് ആയിരുന്നു. എന്റെ മറ്റു കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജയസൂര്യയ്ക്ക് അത് വീണ്ടും അവതരിപ്പിക്കാന്‍ കഴിയും’-ജയസൂര്യ പറഞ്ഞു.

Related Topics

Share this story