Times Kerala

ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല, ജോറായിട്ടുണ്ട്.,ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും..;സിദ്ദിഖിനെതിരെ വിമർശവുമായി രേവതി സമ്പത്ത്

 
ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല, ജോറായിട്ടുണ്ട്.,ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും..;സിദ്ദിഖിനെതിരെ വിമർശവുമായി രേവതി സമ്പത്ത്

താരസംഘടന അമ്മയുടെ വെള്ളിയാഴ്ച്ച ചേര്‍ന്ന ഭാരവാഹി യോഗവുമായി ബന്ധപ്പെട്ട് നടന്‍ സിദ്ദിഖിനെ വിമർശിച്ച് നടി രേവതി സമ്പത്ത്.

‘ബിനീഷിനെ ഉടന്‍ പുറത്താക്കണമെന്നും സസ്പെന്‍ഡ് ചെയ്യണമെന്നും അമ്മ ഭാരവാഹി യോഗത്തില്‍ സിദ്ധിഖ്’ എന്ന് കണ്ടു വാര്‍ത്തയില്‍. ഇന്നലത്തെ ദിവസം ഇതില്‍പരം ഊളത്തരം വേറെ കേട്ടിരിക്കില്ല. ജോറായിട്ടുണ്ട്!

ഒരു വാല്‍ക്കണ്ണാടി വാങ്ങി സ്വയം അതില്‍ നോക്കുന്നത് വളരെ ഗുണം ചെയ്യും എന്ന് ഉറപ്പിച്ച് പറയണമെന്ന് ആഗ്രഹമുണ്ട്, പക്ഷെ പ്രതീക്ഷിക്കുന്നു എന്ന് പറയുന്നതാണ് കൂടുതല്‍ ഉചിതം’ , എന്നാണ് രേവതി ഫെയ്സ്ബുക്കില്‍ കുറിച്ചത്.

മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട കേസുകളില്‍ അറസ്റ്റിലായ ബിനീഷ് കൊടിയേരിക്കെതിരെ നടപടി സ്വീകരിക്കാനും, നടി പാര്‍വ്വതിയുടെ രാജിയേക്കുറിച്ച് ചര്‍ച്ച ചെയ്യാനുമാണ് അമ്മ യോഗം ചേര്‍ന്നത്. എന്നാല്‍ ബിനിഷിനെ നിലവില്‍ പുറത്താക്കുന്നില്ലെന്നും, വിശദീകരണം തേടിയതിന് ശേഷം മാത്രമെ അക്കാര്യത്തില്‍ തീരുമാനം എടുക്കു എന്നുമാണ് യോഗത്തില്‍ തീരുമാനമായത്.

Related Topics

Share this story