Times Kerala

പ്രഖ്യാപനത്തിൽ ഒതുങ്ങി നെയ്യാറ്റിൻകരയിലെ സ്വിമ്മിംഗ് പൂൾ

 
പ്രഖ്യാപനത്തിൽ ഒതുങ്ങി നെയ്യാറ്റിൻകരയിലെ സ്വിമ്മിംഗ് പൂൾ

നെയ്യാറ്റിൻകര നഗരവാസികൾ ഏറെ പ്രതീക്ഷയോടെ സ്വീകരിച്ച പ്രഖ്യാപനം ആയിരുന്നു നഗരത്തിൽ ഒരു നീന്തൽ കുളം എന്നത്. പൊതു ജങ്ങൾക്ക് ഫീസ് നൽകി ഉപയോഗിക്കാവുന്നതും, നീന്തൽ പരിശീലനത്തിനുള്ള സൗകര്യം ഉൾപ്പടെ ഉണ്ടാകും എന്നായിരുന്നു പ്രഖ്യാപനം. നഗരസഭ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നീന്തൽ കുളം നിർമ്മിക്കും എന്നും, അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ നീന്തൽ കുളം വരും എന്നും പ്രഖ്യാപനം ഉണ്ടായതല്ലാതെ യാതൊരു നടപടികളും തുടർന്ന് ഉണ്ടായില്ല.

അന്താരാഷ്ട്ര നിലവാരത്തിൽ കുറഞ്ഞത് 50 m നീളത്തിൽ 25 മീറ്റർ വീതിയിൽ 10 ട്രാക്കുകൾ ഉള്ള പൂൾ,ബേബി പൂൾ,മിനി പൂൾ,ഗാലറി, പരിശീലത്തിനു ഉള്ള സൗകര്യം ഉൾപ്പടെ ഒരു മികച്ച സ്വിമ്മിംഗ് നെയ്യാറ്റിൻകര നഗരത്തിൽ ഊരുട്ടുകാല MTHS സ്കൂളിൽ ലഭ്യമായ സ്ഥലത്ത് നിർമ്മിക്കണം എന്നാണ് ഇപ്പോൾ നാട്ടുകാരുടെ ആവശ്യം..

Related Topics

Share this story