Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോ​വി​ഡ് വാ​ക്‌​സി​ന്‍ കോ​വി​ഷീ​ൽ​ഡ് : 100 ദ​ശ​ല​ക്ഷം ഡോ​സ് ജ​നു​വ​രി​യി​ൽ ലഭ്യമാക്കും; സിറം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡ് വാ​ക്‌​സി​ന്‍ കോ​വി​ഷീ​ൽ​ഡ് കു​റ​ഞ്ഞ​ത് 100 ദ​ശ​ല​ക്ഷം ഡോ​സ് ജ​നു​വ​രി​യി​ൽ ല​ഭ്യ​മാ​കു​മെ​ന്ന് സെ​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദാ​ര്‍ പൂ​ന​വാ​ല. ഫെ​ബ്രു​വ​രി​യോ​ടെ നൂ​റു​ക​ണ​ക്കി​ന് ദ​ശ​ല​ക്ഷം ഡോ​സ് ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“40 ദ​ശ​ല​ക്ഷം ഡോ​സ് ഇ​തി​ന​കം നി​ർ​മി​ച്ചു​ക​ഴി​ഞ്ഞു. ഒ​രു ഡോ​സി​ന് 250 രൂ​പ​യോ അ​തി​ൽ കു​റ​ഞ്ഞ തു​ക​യ്ക്കോ 90 ശ​ത​മാ​നം ഡോ​സും കേ​ന്ദ്രം വാ​ങ്ങും. ബാ​ക്കി​വ​രു​ന്ന​വ വി​പ​ണി​യി​ൽ 500 രൂ​പ​യ്ക്കോ 600 രൂ​പ​യ്ക്കോ വി​ൽ​ക്കും.” – ​അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ക്‌​സി​ൻ ഇ​ന്ത്യ​യി​ൽ ല​ഭ്യ​മാ​കാ​ൻ ര​ണ്ട്-​മൂ​ന്ന് മാ​സ​മെ​ടു​ക്കും. ജ​നു​വ​രി​യി​ൽ‌ 100 ദ​ശ​ല​ക്ഷം ഡോ​സ് കു​റ​ഞ്ഞ​ത് ല​ഭി​ക്കും. ജൂ​ലൈ​യി​ൽ 300 മു​ത​ൽ 400 ദ​ശ​ല​ക്ഷം വ​രെ ഡോ​സാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​രു ഡോ​സി​ന് പ​ര​മാ​വ​ധി വി​ൽ​പ്പ​ന വി​ല 1,000 രൂ​പ​യാ​യി​രി​ക്കും. സ്വ​കാ​ര്യ​മാ​ർ​ക്ക​റ്റി​ൽ 500 അ​ല്ലെ​ങ്കി​ൽ 600 രൂ​പ​യ്ക്കാ​യി​രി​ക്കും ക​മ്പ​നി ന​ൽ​കു​ക.

മാ​ർ​ച്ച് വ​രെ വി​പ​ണി​യി​ൽ കോ​വി​ഷീ​ൽ​ഡ് ല​ഭ്യ​മാ​കി​ല്ല. അ​തു​വ​രെ സ​ർ​ക്കാ​ർ ആ​യി​രി​ക്കും വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​ക. – ​അ​ദ്ദേ​ഹം പ​റ​ഞ്ഞു.

You might also like

Comments are closed.