ന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ ഷ്രിംഗ്ല വ്യാഴാഴ്ച നേപ്പാൾ സന്ദർശിക്കും. ദ്വിദിന സന്ദർശനത്തിനാണ് അദ്ദേഹം കാഠ്മണ്ഡുവിലെത്തുന്നത്. നേപ്പാൾ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
സന്ദർശനത്തിന്റെ ആദ്യ ദിവസം ഇരുരാജ്യങ്ങളുടെയും വിദേശകാര്യ സെക്രട്ടറിമാർ ഉഭയകക്ഷി യോഗം ചേരും. വിദേശകാര്യ സെക്രട്ടറി പൗഡ്യാലുമായി ഷ്രിംഗ്ല പ്രത്യേക കൂടിക്കാഴ്ചയും നടത്തും. സന്ദർശനത്തിൽ നേപ്പാളും ഇന്ത്യയും തമ്മിലുള്ള പരസ്പര സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്യുമെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങളെ തുടർന്ന് പ്രതിസന്ധിയിലായ ഉഭയകക്ഷി ബന്ധം ദൃഢമാക്കുകയെന്ന ലക്ഷ്യമാണ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദർശനത്തിലെ പ്രധാന ഉദ്ദേശ്യം. ചൈനയുടെ എതിർപ്പിനെ വകവയ്ക്കാതെയാണ് നേപ്പാൾ-ഇന്ത്യ കൂടിക്കാഴ്ച.
Comments are closed.