കൊച്ചി: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് സിബിഐ അന്വേഷിക്കും. അന്വേഷണം സിബിഐയ്ക്ക് വിട്ട് ഹൈക്കോടതി ഉത്തരവിറക്കി. പ്രത്യേകസംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് കോടതിയുടെ നിർദ്ദേശം.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 1368 കേസുകളാണ് കോടതി സിബിഐയ്ക്ക് വിട്ടത്. ബഡ്സ് ആക്ട് ( ബാനിംഗ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ് ആക്ട്) പ്രകാരമാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
പോപ്പുലർ ഫിനാൻസിന്റെ പേരിൽ 2000 കോടി രൂപയുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. സംഭവത്തിൽ പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ഡാനിയേൽ, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവർ അറസ്റ്റിലാണ്.
Comments are closed.