ന്യൂഡൽഹി: കോവിഡ് വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വാക്സിൻ ശേഖരണം, വില, വിതരണം തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനങ്ങളുടെ അഭിപ്രായം പ്രധാനമന്ത്രി തേടും. രാജ്യത്തെ വാക്സിൻ പരീക്ഷണങ്ങളിൽ ചിലത് അന്തിമഘട്ടത്തിൽ എത്തി നിൽക്കുന്ന സാഹചര്യത്തിൽ വാക്സിൻ വിതരണം സംബന്ധിച്ച കാര്യങ്ങളും യോഗത്തിൽ ചർച്ചചെയ്യും.
രണ്ടു മാസത്തിനുള്ളിൽ വാക്സിൻ വിതരണം ആരംഭിക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. കോവിഡ് രോഗബാധ രൂക്ഷമായ ഡൽഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാൾ, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി യോഗത്തിൽ വിലയിരുത്തും. വാക്സിനുകൾക്ക് അടിയന്തര അംഗീകാരം നൽകുന്നത് സംബന്ധിച്ച കാര്യങ്ങളും ചർച്ച ചെയ്യും.
Comments are closed.