Times Kerala

എന്റെ സ്വപ്‌നങ്ങളെല്ലാം റഹീം തകര്‍ത്തു, മലയാളി ഗേ ദമ്പതികള്‍ വേര്‍പിരിഞ്ഞു

 
എന്റെ സ്വപ്‌നങ്ങളെല്ലാം റഹീം തകര്‍ത്തു, മലയാളി ഗേ ദമ്പതികള്‍ വേര്‍പിരിഞ്ഞു

മലയാളികൾക്ക് ഏറെസുപരിചിതരാണ് ഗേ ദമ്പതികളായ നിവേദും റഹീമും. ഇരുവരുടെയും വിവാഹവും വാർത്തകളിൽ ഇടം നേടിയിരുന്നു. സോഷ്യല്‍മീഡിയയിലടക്കം വലിയ ശ്രദ്ധ പിടിച്ച് പറ്റിയ കപ്പിളായിരുന്നു നിവേദും റഹീമും. അതേസമയം ജീവിതത്തില്‍ വിവാഹ ശേഷം എന്താണ് സംഭവിച്ചതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവേദ്. റഹീമിനെ നഷ്ട്ടപ്പെട്ടത് മരണത്തിന് തുല്യമായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നുവെന്നും നിവേദ് പറയുന്നു. എന്റെ പേരില്‍ നിന്നും ജീവിതത്തില്‍ നിന്നും റഹീം ഉണ്ടാകില്ല എന്നത് തനിക്കേറെ വിഷമം ഉണ്ടാക്കിയെന്നും നിവേദ് പറയുന്നു.നീണ്ട 6 വര്‍ഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകര്‍ത്തുവെന്നും നിവേദ് പറയുന്നു.ആ തകര്‍ച്ചയെ തുടര്‍ന്ന് ലൈംഗിക ജീവിതവും , കുടുംബ ജീവിതവും തകര്‍ന്നു, എന്നാല്‍ തങ്ങളെ കണ്ട് ഒരുമിച്ചവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമാകരുത്, ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിര്‍ത്തു , എന്റെ സ്വപ്നങ്ങളെ തകര്‍ത്തെന്നും നിവേദ് വേദനയോടെ പറയുന്നു.

 

View this post on Instagram

 

A post shared by Nived Antony (@nivedantony)

Related Topics

Share this story