Times Kerala

കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ നേത്രരോഗ വിഭാഗം സേവനം ആരംഭിച്ചു

 
കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍  നേത്രരോഗ വിഭാഗം സേവനം ആരംഭിച്ചു

കോട്ടയം: കിംസ്ഹെല്‍ത്ത് ആശുപത്രിയും, തെള്ളകം അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലും സംയുക്തമായി കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്ന നേത്രരോഗ വിഭാഗത്തിന്‍റെ ഉത്ഘാടനം കോട്ടയം ജില്ലാ പോലീസ് മേധാവി ജയദേവ് ജി ഐ.പി.എസ് നിര്‍വഹിച്ചു.

കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റര്‍ വില്‍സണ്‍ പാടിക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഷാജി കെ തോമസ്, ഡോ. എ സദക്കത്തുള്ള, അഹല്യ ഫൗണ്ടേഷന്‍ ഐ ഹോസ്പിറ്റലിന്‍റെ മാനേജര്‍ ജെയ്മോന്‍ ജോര്‍ജ്, പി ആര്‍ ഒ മാരായ കെ റോബിന്‍സണ്‍, ജില്ലെറ്റ് ജോയി തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങ്. തിങ്കള്‍, ബുധന്‍, ശനി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 1 മണി വരെയാണ് നേത്രരോഗസംബന്ധിയായ സേവനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നത്.

ഡോ. ജോര്‍ജ് എം ഫിലിപ്പ്, ഡോ. അര്‍ച്ചന നായര്‍, ഡോ. ജോണ്‍സി ജോണ്‍ തുടങ്ങിയ ഡോക്ടര്‍മാരുടെ സേവനം ഇനി മുതല്‍ കോട്ടയം കിംസ്ഹെല്‍ത്ത് ആശുപത്രിയില്‍ ലഭ്യമാണ്. ഉത്ഘാടനത്തിന്‍റെ ഭാഗമായി ഈ ആഴ്ചയിലെ കണ്‍സള്‍ട്ടേഷന്‍ സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, അപ്പോയിന്‍റ്മെന്‍റിനും 0481 294 1000 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Related Topics

Share this story