Times Kerala

ജിഎസ് കാള്‍ട്ടക്‌സ് ഇന്ത്യ ബിഎസ്-6 ഉല്‍പ്പന്ന ശ്രേണി അവതരിപ്പിച്ചു

 
ജിഎസ് കാള്‍ട്ടക്‌സ് ഇന്ത്യ ബിഎസ്-6 ഉല്‍പ്പന്ന ശ്രേണി അവതരിപ്പിച്ചു

കൊച്ചി: ജിഎസ് കാള്‍ട്ടക്‌സ് ഇന്ത്യ രാജ്യത്തേക്കുള്ള ബിഎസ്-6 ഉല്‍പ്പന്ന ശ്രേണി അവതരിപ്പിച്ചു. കിക്ക്‌സ് എന്ന ബ്രാന്‍ഡ് പേരില്‍ ലഭ്യമായ എഞ്ചിന്‍ ഓയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുള്ള ബിഎസ്-6 എമ്മിഷന്‍ മാനദണ്ഡങ്ങള്‍ കണിശമായി പാലിക്കുന്നു. ബിഎസ്-6 കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയ വാഹനങ്ങളില്‍ മികച്ച സംരക്ഷണവും മികച്ച പ്രകടനവും നല്‍കുന്നതിന് നൂതന അഡിറ്റീവ് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എഞ്ചിന്‍ ഓയിലുകള്‍.

വിപണിയിലെ ഏറ്റവും പുതിയ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നവരാണ് ജിഎസ് കാള്‍ട്ടക്‌സ് ഇന്ത്യയെന്നും ഉല്‍പ്പന്ന ശ്രേണി മെച്ചപ്പെടുത്തുന്നതിനും അപ്‌ഗ്രേഡ് ചെയ്യുന്നതിനും നിരന്തരം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവരാണ് തങ്ങളെന്നും പുതു തലമുറ വാഹനങ്ങള്‍ക്കു വേണ്ട ചില ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം ബിഎസ്-6 അനുയോജ്യമായ ലൂബ്രിക്കന്റുകള്‍ അവതരിപ്പിക്കുന്നതില്‍ ആഹ്‌ളാദമുണ്ടെന്നും ജിഎസ് കാള്‍ട്ടക്‌സ് ഇന്ത്യമാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് നഗര്‍ പറഞ്ഞു.

കിക്ക്‌സ് ജി1 സിന്തറ്റിക്ക് പവര്‍ ഫുള്ളി സിന്തറ്റിക്ക് പ്രീമിയം കാര്‍ എഞ്ചിന്‍ ഓയിലാണ്. ബിഎസ്-6 മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്ന പ്രകടന മികവ് നല്‍കുന്ന ആധുനിക അഡിറ്റീവ് സാങ്കേതിക വിദ്യയാണിതിന്. ഡിഒഎച്ച്‌സി ഇഎഫ്‌ഐ, വിവിടി, ഡീസല്‍ എഞ്ചിനുകള്‍, സിആര്‍ഡിഐ തുടങ്ങിയ ഉയര്‍ന്ന പ്രകടന മികവുള്ള എഞ്ചിനുകള്‍ക്കും അനുയോജ്യവുമാണ്. ഫ്രിക്ഷന്‍ കുറയ്ക്കല്‍, ഡ്യൂറബിലിറ്റി വര്‍ധിപ്പിക്കല്‍ തുടങ്ങിയവയിലൂടെ പ്രത്യേകിച്ച് ഇന്ധന ക്ഷമത ഉള്‍പ്പടെ എഞ്ചിന്റെ പ്രകടന മികവ് കൂട്ടുന്ന തരത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

നവംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ച് വരെ #GSCaltexBS6EngineOils അല്ലെങ്കില്‍ #GSCaltexSteerIntoSustainability ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും വാഹനങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് സ്‌നേഹം പ്രകടിപ്പിച്ച് കൂട്ടായ്മ ആഘോഷിക്കാനും ജിഎസ് കാള്‍ട്ടക്‌സ് ഇന്ത്യ അഭ്യര്‍ത്ഥിക്കുന്നു.

Related Topics

Share this story