Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

പത്തനംതിട്ട ജില്ലയില്‍ 57 പേര്‍ക്ക് കൂടി കോവിഡ്;54 പേര്‍ക്കും രോഗം സമ്പർക്കത്തിലൂടെ

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 57 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 54 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 21 പേരുണ്ട്.

രോഗബാധിതരായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തിരിച്ചുളള കണക്ക്:

1 അടൂര്‍
(കണ്ണംകോട്) 1
2 പന്തളം
(പൂഴിക്കാട്) 1
3 പത്തനംതിട്ട
(മുണ്ടുകോട്ടയ്ക്കല്‍) 1
4 തിരുവല്ല
(തിരുവല്ല) 1
5 അരുവാപുലം
(കല്ലേലി, കുമ്മണ്ണൂര്‍) 3
6 ചിറ്റാര്‍
(ചിറ്റാര്‍) 1
7 ഏറത്ത്
(വടക്കടത്തുകാവ്, നെല്ലിമുകള്‍) 2
8 ഏഴംകുളം
(ഏഴംകുളം, കോട്ടമുകള്‍) 2
9 കലഞ്ഞൂര്‍
(കൂടല്‍, പാടം) 3
10 കല്ലൂപ്പാറ
(തുരുത്തിക്കാട്, കല്ലൂപ്പാറ) 3
11 കോന്നി
(പയ്യനാമണ്‍, മങ്ങാരം, കോന്നി) 14
12 കോഴഞ്ചേരി
(കീഴുകര, കോഴഞ്ചേരി) 3
13 കുന്നന്താനം
(കുന്നന്താനം, മാന്താനം) 3
14 മലയാലപ്പുഴ
(കോട്ടമണ്‍പാറ) 1
15 മല്ലപ്പളളി
(കീഴ്‌വായ്പ്പൂര്‍) 1
16 മൈലപ്ര
(മൈലപ്ര) 2
17 നാറാണംമൂഴി
(അത്തിക്കയം, നാറാണംമൂഴി) 4
18 നെടുമ്പ്രം
(നെടുമ്പ്രം) 1
19 പെരിങ്ങര
(മേപ്രാല്‍, പെരിങ്ങര) 2
20 പ്രമാടം
(വെളളപ്പാറ, വകയാര്‍) 3
21 റാന്നി-പഴവങ്ങാടി
(പഴവങ്ങാടി) 1
22 റാന്നി-പെരുനാട്
(നിലയ്ക്കല്‍) 1
23 വളളിക്കോട്
(പൂങ്കാവ്) 2
24 മറ്റ് ജില്ലക്കാര്‍ 1

ജില്ലയില്‍ ഇതുവരെ ആകെ 18951 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 15198 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. ഇന്ന് ജില്ലയില്‍ കോവിഡ് ബാധിതരായ രണ്ടു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മരണങ്ങളും ഇതരരോഗങ്ങള്‍ മൂലമാണ്.
1) നവംബര്‍ 22ന് രോഗബാധ സ്ഥിരീകരിച്ച പന്തളം സ്വദേശിനി (65) നവംബര്‍ 23 ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു. 2) നവംബര്‍ 16ന് രോഗബാധ സ്ഥിരീകരിച്ച മാത്തൂര്‍ സ്വദേശിനി (93) നവംബര്‍ 23ന് സ്വവസതിയില്‍ വച്ച് മരണമടഞ്ഞു.

കോവിഡ്-19 മൂലം ജില്ലയില്‍ ഇതുവരെ 104 പേര്‍ മരണമടഞ്ഞു. കൂടാതെ കോവിഡ് ബാധിതരായ 11 പേര്‍ മറ്റ് രോഗങ്ങള്‍ മൂലമുളള സങ്കീര്‍ണതകള്‍ നിമിത്തം മരണമടഞ്ഞിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 109 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 17031 ആണ്. പത്തനംതിട്ട ജില്ലക്കാരായ 1805 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 1678 പേര്‍ ജില്ലയിലും, 127 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.

You might also like

Comments are closed.