Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയ് അന്തരിച്ചു

ഗുവഹാട്ടി : മുതിർന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി അന്തരിച്ചു . 86 വയസ്സായിരുന്നു . കോവിഡ് ബാധിച്ച് പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുവഹാട്ടി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിൽ ആയിരുന്നു .

നേരത്തെ കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ട തരുണ്‍ ഗൊഗോയിയെ നവംബര്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ ശ്വാസ തടസ്സം രൂക്ഷമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും ചെയ്തിരുന്നു .

മൂന്നു തവണ തരുണ്‍ ഗൊഗോയ് അസം മുഖ്യമന്ത്രിയായി അധികാരത്തിൽ വന്നിട്ടുണ്ട് . 2001 മുതല്‍ 2016 വരെയാണ് അദ്ദേഹം അസം മുഖ്യമന്ത്രിസ്ഥാനം വഹിച്ചത്.

You might also like

Comments are closed.