Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ശബരിമലയില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരന് കോവിഡ്

ശബരിമല : സന്നിധാനത്ത് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് താത്കാലിക ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. പമ്ബയില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് . ഇതോടെ സന്നിധാനത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി.

വെള്ള നിവേദ്യം കൗണ്ടറില്‍ ജോലി ചെയ്യുകയായിരുന്നു ഒരാള്‍ക്കായിരുന്നു നേരത്തെ കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗ ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നിലക്കലില്‍ എത്തിച്ച്‌ പരിശോധന നടത്തിയപ്പോഴാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഒപ്പം ജോലി ചെയ്തിരുന്ന മറ്റ് ജീവനക്കാരെയും ഉടന്‍ പരിശോധനയ്ക്ക് വിധേയമാക്കിയേക്കും.

You might also like

Comments are closed.