Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സൗദിയില്‍ 231 പേർക്ക് കൂടി കോവിഡ് ; 445 പേർക്ക് രോഗ മുക്തി;16 മരണം

റിയാദ് : സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 445 കൊവിഡ് രോഗികള്‍ രോഗ മുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .ഇന്ന് 16 രോഗികള്‍ മരണപ്പെടുകയും 231 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു ‌.

നിലവില്‍ രാജ്യത്ത് 5,877 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത് . ഇവരില്‍ 765 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 5,796 ആയും വൈറസ് ബാധിതര്‍ 355,489 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 445 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ രോഗ മുക്തി നേടിയവരുടെ എണ്ണം 343,816 ആയും ഉയര്‍ന്നിട്ടുണ്ട് .

You might also like

Comments are closed.