Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്, അതിന്‌ശേഷം താരസംഘടന തീരുമാനം എടുത്താല്‍ മതി..;സുരേഷ് ഗോപി

ബിനീഷ് കോടിയേരിയുടെ കാര്യത്തില്‍ താരസംഘടന അമ്മ എടുത്തുചാടി തീരുമാനമെടുക്കേണ്ടെന്ന് നടനും എംപിയുമായ സുരേഷ് ഗോപി.

കുറ്റവാളിയെ തീരുമാനിക്കേണ്ടത് നിയമമാണ്. അതിന്‌ശേഷം സംഘടന തീരുമാനം എടുത്താല്‍ മതിയെന്ന് സുരേഷ് ഗോപി പറഞ്ഞു. ബിനീഷിന്റെ കാര്യത്തില്‍ അമ്മ സംഘടന യോഗ്യമായ തീരുമാനം എടുക്കും. എടുത്തുചാടി തീരുമാനിക്കേണ്ട ഒന്നല്ല ഇത്.
എടുത്തുചാടി തീരുമാനം എടുത്തിട്ട് അത് തിരുത്തേണ്ടി വരികയും വിവാദമാവുകയും ചെയ്തിട്ടുണ്ട്.

സിനിമയ്ക്ക് വേണ്ടി സ്വയം സമർപ്പിച്ച് പ്രായമാകുന്നവര്‍ക്ക് അന്നത്തിനും മരുന്നിനും പണം നല്‍കുന്ന സംഘടനയാണ് അമ്മ . അതിനാല്‍ സംഘടന നിലനില്‍ക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു .

You might also like

Comments are closed.