Times Kerala

പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുക..; സംവിധായകൻ ഓം റൗട്ട്

 
പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുക..; സംവിധായകൻ ഓം റൗട്ട്

പ്രഭാസിനെ നായകനാക്കി രാമ രാവണ യുദ്ധം പാശ്ചത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്’. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുക എന്നാണ് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞത്. 2022 ഓഗസ്റ്റ് 11 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം പ്രഭാസ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്.

ആദിപുരുഷില്‍ ശ്രീരാമനായാണ് പ്രഭാസ് എത്തുന്നത്. ബോളിവുഡ് താരം സെയ്ഫ് അലിഖാനാണ് രാവണനെ അവതരിപ്പിക്കുന്നത്. ‘ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകത്ത് ഏറ്റവും ബുദ്ധിമാനായ അസുരന്‍ ഉണ്ടായിരുന്നു’ എന്നാണ് സെയ്ഫിന്റെ കഥാപാത്രത്തെക്കുറിച്ച് സംവിധായകന്‍ ഓം റൗട്ട് സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.

Related Topics

Share this story