വ്യാജ പ്രചരണം നടത്തിയെന്ന് ആരോപിച്ച് നടൻ അക്ഷയ് കുമാർ റാഷിദ് സിദ്ദിഖി എന്ന യുട്യൂബർക്കെതിരെ മാനനഷ്ടക്കേസ് നൽകിയിരുന്നു. 500 കോടി രൂപയ്ക്കാണ് അക്ഷയ് കുമാർ മാനനഷ്ടക്കേസ് നൽകുമെന്ന് അറിയിച്ചത്. ഇത് കാണിച്ച് നടൻ യൂട്യൂബര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.
ഇപ്പോളിതാ അക്ഷയ് കുമാറിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് റാഷിദ് സിദ്ദിഖി. പൊതുവായുള്ള കാര്യങ്ങളാണ് താൻ ചാനലിലൂടെ പറഞ്ഞതെന്നും 500 കോടിയുടെ നഷ്ടം എന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ സമ്മര്‍ദത്തിലാക്കാനുള്ള ശ്രമമാണിതെന്നും അപകീര്‍ത്തി ഉണ്ടാക്കിയെന്ന വാദം നിലനില്‍ക്കില്ല അക്ഷയ് കുമാർ നോട്ടീസ് പിന്‍വലിച്ചില്ലെങ്കില്‍ മറ്റു നിയമ നടപടികളിലേക്ക് താൻ കടക്കുമെന്നും റാഷിദ് വ്യക്തമാക്കിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
Comments are closed.