Times Kerala

കൂടുതൽ ഡയലോഗ് അടിച്ചാൽ ചവിട്ടിക്കൊല്ലും; കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവുമായി പൊലീസ് ഇന്‍സ്‌പെക്ടര്‍

 
കൂടുതൽ ഡയലോഗ് അടിച്ചാൽ ചവിട്ടിക്കൊല്ലും; കണ്ണൂരില്‍ തെരുവ് കച്ചവടക്കാര്‍ക്ക് നേരെ അസഭ്യവര്‍ഷവുമായി പൊലീസ് ഇന്‍സ്‌പെക്ടര്‍

കണ്ണൂര്‍ : തെരുവ് കച്ചവടക്കാര്‍ക്ക് നേരെ പൊലീസ് ഇൻസ്പെക്ടർ നടത്തുന്ന അസഭ്യവര്‍ഷം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. കണ്ണൂര്‍ ചെറുപുഴയിലാണ് കേട്ടാലറക്കുന്ന ഭാഷയിലുള്ള പോലീസിന്റെ തെറിയഭിഷേകവും, ഭീഷണിയും.ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം. എന്നാല്‍ അനധികൃതമായി റോഡ് സൈഡില്‍ കച്ചവടം നടത്തിയവരെ മാറ്റുകയായിരുന്നെന്നും ദ്യശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്പെക്ടറുടെ വിശദീകരണം. അതേസമയം എസ്ഐക്കെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപക പ്രതിഷേധമുയരുകയാണ്.

Related Topics

Share this story