Times Kerala

സാരിയിൽ കുരുക്കിട്ട് തൂങ്ങി മരിച്ചാൽ അമരത്വം കിട്ടും.!! സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ടു അനുയായികളും തൂങ്ങി മരിച്ച നിലയിൽ

 
സാരിയിൽ കുരുക്കിട്ട് തൂങ്ങി മരിച്ചാൽ അമരത്വം കിട്ടും.!! സ്വയം പ്രഖ്യാപിത ആൾദൈവവും രണ്ടു അനുയായികളും തൂങ്ങി മരിച്ച നിലയിൽ

താനെ: സ്വയം പ്രഖ്യാപിത ആൾദൈവവത്തെയും രണ്ടു അനുയായികളെയും കാട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. അഴുകിയ നിലയിലാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. അമരത്വം ലഭിക്കുമെന്ന വിശ്വാസത്തിലാണ് ഇവർ മരത്തിൽ സാരിയിൽ കുരുക്കിട്ട് തൂങ്ങി മരിച്ചതെന്നാണ് പോലീസ് പറയുന്നത്. സ്വയം പ്രഖ്യാപിത ആൾദൈവം നിഥിൻ ബെഹ്റയെയും രണ്ടു അനുയായികളെയും നവംബർ 14 മുതൽ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു, തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. അതേസമയം, കാണാതാകുമ്പോൾ ഇവർക്കൊപ്പം ഒരു കുട്ടിയുമുണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു. കാട്ടിലെത്തിയ ശേഷം ആൾദൈവവും അനുയായികളും മദ്യപിച്ചതായും കുട്ടി പോലീസിനോട് വെളിപ്പെടുത്തി. ലഹരിയിൽ ആയപ്പോൾ സാരി ഉപയോഗിച്ച് തൂങ്ങിമരിച്ചാൽ അമരത്വം ലഭിക്കുമെന്ന് ആൾദൈവം പറഞ്ഞതായും ഇതോടെയാണ് മൂവരും മരത്തിൽ തൂങ്ങിയതെന്നുമാണ് കുട്ടി പറയുന്നത്. ഭയന്നുപോയ കുട്ടി സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു.

Related Topics

Share this story