Times Kerala

ചായയിൽ മുങ്ങിയ ബിസ്ക്കറ്റിൽ നിന്ന് ബിസ്ക്കറ്റിൽ മുങ്ങിയ ചായയിലേക്ക് ഒരു യാത്ര

 
ചായയിൽ മുങ്ങിയ ബിസ്ക്കറ്റിൽ നിന്ന് ബിസ്ക്കറ്റിൽ മുങ്ങിയ ചായയിലേക്ക് ഒരു യാത്ര

തിരുവനന്തപുരം : സാധാരണ നമ്മൾ നല്ല ചൂട് ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിക്കാറാ mണ് പതിവ്. കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമന്യേ വൈകുന്നേരങ്ങളിൽ ചായയിൽ ബിസ്ക്കറ്റ് മുക്കി കഴിക്കാറുണ്ട്. പുറത്ത് റസ്റ്റോറന്റ്കളിലായാലും കോഫി ഷോപ്പുകളിൽ ആയാലും പേപ്പർ കപ്പുകളിലും സ്റ്റീൽ ഗ്ലാസുകളിലും ചായ കപ്പുകളിലുമൊക്കെയാണ് നമുക്ക് ചായയും കാപ്പിയുമൊക്കെ ലഭിക്കാറുള്ളത്. എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി ചായയോടൊപ്പം കപ്പ് കൂടി കഴിക്കാൻ കിട്ടിയാലോ…..?ചായയിൽ മുങ്ങിയ ബിസ്ക്കറ്റിൽ നിന്ന് ബിസ്ക്കറ്റിൽ മുങ്ങിയ ചായയിലേക്ക് ഒരു യാത്ര

ചായ മുഴുവൻ കുടിച്ചു കഴിഞ്ഞശേഷം കപ്പും ബിസ്ക്കറ്റ് പോലെ കൂടെ കഴിക്കും. തിരുവനന്തപുരം ജില്ലയിലെ ശാസ്തമംഗലത്ത് ഉള്ള ചായ്ഹോളിക് എന്ന റസ്റ്റോറന്റ് ആണ് വേഫർ പോലത്തെ ബിസ്ക്കറ്റ് കപ്പിൽ ചായ കുടിക്കാൻ തരുന്നത്. ചായ മുഴുവൻ കുടിച്ചു തീർന്ന ശേഷം കപ്പും കൂടെ കഴിക്കും. 20 രൂപ മാത്രമാണ് ഇതിന്റെ വില. ഒരാൾക്ക് ശരാശരി പത്തുമിനിറ്റോളം ഈ കപ്പിൽ ചായ കുടിക്കാനാവും. അത്രയും നേരം അത് അലിഞ്ഞു പോകാതെ ഇരിക്കുകയും ചെയ്യും. ചായയിൽ മുങ്ങിയ ബിസ്ക്കറ്റിൽ നിന്ന് ബിസ്ക്കറ്റിൽ മുങ്ങിയ ചായയിലേക്ക് ഒരു യാത്രശരിക്കും പ്രകൃതി സൗഹാർദ്ദപരമായ ആശയമാണിത് എന്ന് പറയേണ്ടിയിരിക്കുന്നു. ഒന്നും തന്നെ പാഴാകുന്നില്ല. പേപ്പർ ഗ്ലാസുകൾ പോലെ ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയേണ്ട ആവശ്യവും വരുന്നില്ല. മധുരയിൽ ആണ് ഈ ആശയം ആദ്യമായി കൊണ്ടുവന്നതെന്ന് പറയപ്പെടുന്നു. ഇപ്പോൾ ഈ പുതുമയാർന്ന ആശയം തിരുവനന്തപുരത്തും എത്തിയിരിക്കുകയാണ്. നിരവധി ആളുകളാണ് കഴിക്കാവുന്ന ചായ കപ്പിൽ ചായ കുടിക്കാൻ എത്താറുള്ളത്.

Related Topics

Share this story