Times Kerala

ലൈംഗിക വൈകൃതം, മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ചു; അധ്യാപകൻ അറസ്റ്റിൽ

 
ലൈംഗിക വൈകൃതം, മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ചു; അധ്യാപകൻ അറസ്റ്റിൽ

മനുഷ്യനെ കൊന്നു മാംസം ഭക്ഷിച്ചെന്ന സംശയത്തില്‍ അദ്ധ്യാപകൻ അറസ്റ്റിൽ. ജര്‍മന്‍ പൊലീസാണ് 41 വയസുള്ള ഗണിത അധ്യാപകനെ അറസ്റ്റ് ചെയ്തത്.ഇയാൾ ലൈംഗിക വൈകൃതങ്ങളുള്ള ആളാണെന്നും, ഇതിന്റെ ഭാഗമായി മനുഷ്യമാംസം ഭക്ഷിക്കുകയും ചെയ്തു എന്നാണു കേസ്. ഒരു പാർക്കിൽ നിന്നും 4 വയസുള്ള പുരുഷന്റേതെന്ന് തോന്നിക്കുന്ന മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അധ്യാപകൻ അറസ്റ്റിലായത്കണ്ടെത്തിയ അസ്ഥികളില്‍ തരിമ്പ് പോലും മാംസാവശിഷ്ടങ്ങള്‍ ഉണ്ടായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.പ്രതിയായ അധ്യാപകന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കനമുള്ള വസ്തുക്കൾ കൊണ്ടുപോകാൻ കൈകൊണ്ട് ഉപയോഗിക്കുന്ന ചെറിയ ട്രക്കും മെഡിക്കൽ രംഗത്ത് ഉള്ളവർ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളും കണ്ടെത്തി പോലീസ്. കൂടാതെ, 25 കിലോ സോഡിയം ഹൈഡ്രോക്സൈഡും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഒരു വലിയ ഫ്രിഡ്ജും അധ്യാപകന്റെ വീട്ടിൽ നിന്നും കണ്ടെത്തിയെങ്കിലും അത് ശൂന്യമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.നവംബർ എട്ടിനാണ് ബെർലിനിലെ പാൻകൗ എന്ന സ്ഥലത്തെ പാർക്കിൽ ജനങ്ങൾ എല്ലുകൾ കണ്ടത്. തുടർന്ന് നടത്തിയ ഫൊറൻസിക് പരിശോധനയിൽ ഇത് മനുഷ്യന്റേതാണെന്ന് ഉറപ്പിച്ചു. പൊലീസ് നായയെ ഉപയോഗിച്ചുള്ള അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയും അപാർട്ട്മെന്റിൽ വച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു.

Related Topics

Share this story