Nature

കൊറോണ; കേരളത്തിൽ മരണം 2000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങള്‍ 2000 കടന്നു. 25 മരണങ്ങളാണ് ശനിയാഴ്ച മാത്രം കൊറോണ മൂലം ഉണ്ടായത്. ഇതോടെ ആകെ മരണം 2022 ആയി.

1846 പേരെയാണ് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,18,079 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.