Nature

ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; വ്യാ​ജന്മാരെ തിരിച്ചറിയാൻ പോലീസിന്റെ ടിപ്പുകൾ

തി​രു​വ​ന​ന്ത​പു​രം: ഓ​ൺ​ലൈ​നാ​യി വ്യാ​ജ ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി​ ത​ട്ടിപ്പ് നടത്തുന്നവർക്കെതിരെ ജാ​ഗ്ര​ത ​വേ​ണ​മെ​ന്ന് പോ​ലീ​സ്. ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു​ള്ള ത​ട്ടി​പ്പു​ക​ൾ വ്യാ​പ​ക​മാ​കു​ന്ന​ സാഹചര്യത്തിലാണ് പോ​ലീ​സി​ന്‍റെ ജാ​ഗ്ര​താ നി​ർ​ദേ​ശം.

വ്യാ​ജ ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്; തിരിച്ചറിയാൻ പോലീസ് ടിപ്പുകൾ ഇതാ:

  • മി​ക്ക​വാ​റും വ്യാ​ജ ജോ​ലി ഓ​ഫ​ർ ചെ​യ്യു​ന്ന​വ​ർ ഇ​ര​ക​ളെ സ​മീ​പി​ക്കു​ന്ന​ത് ഫോ​ൺ വ​ഴി​യോ ഇ​-മെ​യി​ൽ മു​ഖേ​ന​യോ ആ​കും.
  • പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ വ്യാ​ജ ലെ​റ്റ​ർ​ഹെ​ഡി​ലാ​കും ഓ​ഫ​ർ വ​രു​ക.
  • പ്ര​മു​ഖ ഓ​ൺ​ലൈ​ൻ ജോ​ബ് പോ​ർ​ട്ട​ലു​ക​ൾ വ​ഴി നി​ങ്ങ​ളു​ടെ Resume ക​ണ്ടി​ട്ടാ​ണ് അ​വ​ർ സ​മീ​പി​ക്കു​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടും.
  • പ്ര​സ്തു​ത Resume പ്ര​കാ​രം നി​ങ്ങ​ൾ​ക്ക് ഒ​രു ഉ​ഗ്ര​ൻ ജോ​ലി ഓ​ഫ​ർ ചെ​യ്യു​ക​യും അ​തി​ന് മു​ന്നോ​ടി​യാ​യി ഇ​ന്‍റർ​വ്യൂ ചെ​യ്യ​ണം എ​ന്നു​മാ​ണ് അ​ടു​ത്ത ഘ​ട്ടം.
  • സാ​ധാ​ര​ണ​നി​ല​യി​ൽ ഉ​ള്ള​തി​നേ​ക്കാ​ളും കൂ​ടു​ത​ൽ തു​ക ശ​മ്പ​ള​മാ​യി അ​വ​ർ ഓ​ഫ​ർ ചെ​യ്യും.
  • പ്രൊ​ഫെ​ഷ​ണ​ൽ ക​മ്പ​നി​ക്കാ​ർ അ​വ​രു​ടെ വെ​ബ്‌​സൈ​റ്റ് വ​ഴി​യും മ​റ്റും കൃ​ത്യ​മാ​യ രീ​തി​യി​ൽ ജോ​ബ് ഓ​ഫ​ർ ലെ​റ്റ​ർ അ​യ​ക്കു​മ്പോ​ൾ ത​ട്ടി​പ്പു​കാ​ർ ഏ​തെ​ങ്കി​ലും ജ​ന​റ​ൽ മെ​യി​ൽ അ​ക്കൗ​ണ്ട് വ​ഴി ആ​യി​രി​ക്കും ജോ​ബ് ഓ​ഫ​ർ ലെ​റ്റ​റു​ക​ൾ അ​യ​ക്കു​ക.
  • ഇ​ത്ത​രം ഓ​ഫ​ർ ലെ​റ്റ​റു​ക​ളു​ടെ ഘ​ട​ന​യും പ്രൊ​ഫെ​ഷ​ണ​ൽ ആ​യി​രി​ക്കി​ല്ല. നി​റ​യെ സ്പെ​ല്ലിം​ഗ് / ഗ്രാ​മ​ർ / Punctuation മി​സ്റ്റേ​ക്കു​ക​ളും ഓ​ഫ്ഫ​ർ ലെ​റ്റ​റി​ൽ കാ​ണു​ന്ന​താ​ണ്. ഇ​തി​ൽ നി​ന്നു​ത​ന്നെ വ്യാ​ജ​ന്മാ​രെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കും.
  • സ്കൈ​പ്പ് തു​ട​ങ്ങി​യ വീ​ഡി​യോ പ്ലാ​റ്റ്​ഫോം വ​ഴി ഓ​ൺ​ലൈ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ മ​റ്റൊ​രു രീ​തി. ല​ളി​ത​മാ​യി പേ​രി​നൊ​രു ഇന്‍റ​ർ​വ്യൂ ന​ട​ത്തി​യ ശേ​ഷം ഒ​റ്റ​യ​ടി​ക്ക് ത​ന്നെ ജോ​ലി ഉ​റ​പ്പ് ന​ൽ​കു​ന്നു.
  • ഇ​വ​ർ അ​യ​ച്ചു​ത​രു​ന്ന മെ​യി​ലി​ൽ ക​മ്പ​നി​യു​ടെ വി​വ​ര​ങ്ങ​ളോ ഫോ​ൺ ന​മ്പ​റോ തു​ട​ങ്ങി​യ​വ contact details ഉ​ണ്ടാ​വാ​റി​ല്ല. ക​മ്പ​നി​യു​ടെ സെ​ർ​വ​ർ ഡൌ​ൺ ആ​ണെ​ന്നോ spam കാ​ര​ണം സെ​ർ​വ​ർ ത​ക​രാ​റി​ൽ ആ​ണെ​ന്നോ ക​മ്പ​നി ത​ങ്ങ​ളു​ടെ ഇ​-മെ​യി​ൽ സി​സ്റ്റം റെ​ഡി​യാ​ക്കി വ​രു​ന്ന​തേ ഉ​ള്ളൂ എ​ന്നൊ​ക്കെ​യു​ള്ള മു​ട​ന്ത​ൻ ന്യാ​യ​ങ്ങ​ളാ​കും അ​ന്വേ​ഷി​ക്കു​മ്പോ​ൾ മ​റു​പ​ടി ത​രു​ക.
  • പ്ര​ധാ​ന​മാ​യും വ​ർ​ക്ക് ഫ്രം ​ഹോം ഓ​ഫ​റു​ക​ളും ഏ​റ്റ​വും കു​റ​ഞ്ഞ മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മു​ള്ള ജോ​ലി​ക​ളു​മാ​ണ് ഓ​ഫ​ർ ചെ​യ്യു​ന്ന​ത്. അ​തും ശ്ര​ദ്ധി​ക്കു​ക.
  • ഇ​ത്ത​രം ത​ട്ടി​പ്പ് ക​മ്പ​നി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഗൂ​ഗി​ളി​ലോ മ​റ്റോ സെ​ർ​ച്ച് ചെ​യ്യു​മ്പോ​ൾ ത​ന്നെ ന​മു​ക്ക് ഏ​ക​ദേ​ശം സ​ത്യാ​വ​സ്ഥ ല​ഭ്യ​മാ​കു​ന്നു.
    കൃ​ത്യ​മാ​യ വാ​ർ​ത്ത​ക​ളും ദൈ​നം​ദി​ന സോ​ഷ്യ​ൽ മീ​ഡി​യ അ​പ്‌​ഡേ​റ്റു​ക​ളും ശ്ര​ദ്ധി​ച്ചാ​ൽ ഇ​ത്ത​രം ത​ട്ടി​പ്പു​കാ​രു​ടെ രീ​തി​ക​ൾ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കും.
Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.