Nature

കോവിഡ് : സർക്കാരും 130 കോടി ജനങ്ങളും പകർച്ച വ്യാധിക്കെതിരെ പോരാടുകയാണ്; അമിത് ഷാ

ചെന്നൈ: കോവിഡ് മഹാമാരിക്കെതിരെ പോരാടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്നിൽ രാജ്യം അണിനിരന്നതായും പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്നതിൽ വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ചെന്നൈയിൽ നടന്ന തമിഴ്നാട് സർക്കാരിന്റെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ലോകവും രാജ്യവും കോവിഡിനെതിരെ പോരാടുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യം അതിനെ വിജയകരമായി നേരിട്ടു. താരതമ്യേന, പല വികസിത രാജ്യങ്ങളെക്കാളും മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിയത്.” – അദ്ദേഹം പറഞ്ഞു. സർക്കാർ മാത്രമല്ല, 130 കോടി ജനങ്ങളും പകർച്ചവ്യാധിക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പളനിസാമി-പനീർസെൽവം നേതൃത്വത്തിൽ സ്ഥിതിഗതികൾ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിൽ തമിഴ്‌നാട് സർക്കാരിനെ അമിത് ഷാ പ്രശംസിച്ചു. സർക്കാർ ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ വിവിധ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.