Times Kerala

ബാഗിനുള്ളിൽ ഹൽവ, ഹൽവക്കുള്ളിൽ കഞ്ചാവ്; 21കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി

 
ബാഗിനുള്ളിൽ ഹൽവ, ഹൽവക്കുള്ളിൽ കഞ്ചാവ്;  21കാരനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് സിഐഎസ്എഫ് പിടികൂടി

നെടുമ്പാശേരി: ഹൽവയിൽ കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. 10 ഗ്രാം കഞ്ചാവ് വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനകൾക്കിടെ സിഐഎസ്എഫ് ആണ് പിടികൂടിയത്. സംഭവത്തിൽ ഇന്നലെ ബഹ്റൈനിലേക്കു പോകാനെത്തിയ കാസർകോട് സ്വദേശി സുധീഷ് (21) ആണ് പിടിയിലായത്. ബാഗേജ് പരിശോധനയ്ക്കിടെ സംശയം തോന്നി ഹൽവപ്പൊതി തുറന്നു നോക്കുകയായിരുന്നു. ബഹ്റൈനിലുള്ള കൂട്ടുകാരനു നൽകാനായി ബന്ധുക്കൾ തന്നു വിട്ടതാണെന്നും പൊതിയിൽ കഞ്ചാവ് ഒളിപ്പിച്ചിരുന്ന കാര്യം അറിയില്ലെന്നുമാണ് ഇയാൾ നൽകിയിരിക്കുന്ന മൊഴി. പ്രതിയെ നെടുമ്പാശേരി പൊലീസിനു കൈമാറി.

Related Topics

Share this story