Nature

അനധികൃത സ്വത്ത് സമ്പാദന കേസ്; ശിവകുമാറിന് സിബിഐയുടെ സമൻസ്

ബെംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ‍ കോൺഗ്രസ് കർണാടക അധ്യക്ഷൻ ഡി.കെ.ശിവകുമാറിന് സിബിഐയുടെ സമൻസ്. സിബിഐയിൽ നിന്ന് സമൻസ് ലഭിച്ചതായും നവംബർ 25 ന് ഹാജരാകുമെന്നും ശിവകുമാർ പ്രതികരിച്ചു.

“നവംബർ 19 ന് സിബിഐ സമൻസ് അയച്ചിട്ടുണ്ട് എന്നത് ശരിയാണ്. സമൻസ് നൽകാന്‍ സിബിഐ ഉദ്യോഗസ്ഥർ വീട്ടിൽ വന്നിരുന്നു. ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നതിനാൽ ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. പിറ്റേന്ന് തിരികെ എത്തിയപ്പോൾ സമൻസ് നൽകി. നവംബർ 23 ന് വൈകുന്നേരം 4 മണിയോടെ ഹാജരാകാൻ സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മാസ്കി, ബസവകലന്യ നിയമസഭാ മണ്ഡലങ്ങളിൽ സിദ്ധരാമയ്യയോടൊപ്പം പര്യടനം നടത്തുന്നതിനാൽ അന്ന് ഹാജരാകാൻ കഴിയില്ല. നവംബർ 25 ന് ഉച്ച കഴിഞ്ഞ് ഹാജരാകാമെന്ന് ഔദ്യോഗികമായി അറിയിച്ചു.” – ശിവകുമാർ പറഞ്ഞു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.