Nature

കേരളത്തിലെ 6 ആ​ശു​പ​ത്രി​ക​ള്‍​ക്ക് കൂ​ടി നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ൻ​ഡേ​ര്‍​ഡ് അം​ഗീ​കാ​രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ആറ് ആ​ശു​പ​ത്രി​ക​ള്‍​ക്ക് കൂ​ടി നാ​ഷ​ണ​ല്‍ ക്വാ​ളി​റ്റി അ​ഷ്വ​റ​ന്‍​സ് സ്റ്റാ​ൻ​ഡേ​ര്‍​ഡ് (എ​ന്‍​ക്യൂ​എ​എ​സ്) അം​ഗീ​കാ​രം ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ.​ശൈ​ല​ജ അ​റി​യി​ച്ചു.

ക​ണ്ണൂ​ര്‍ മാ​ട്ടൂ​ല്‍ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം (സ്കോർ 95.8 ശതമാനം), കൊ​ല്ലം ചാ​ത്ത​ന്നൂ​ര്‍ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം (സ്കോർ 95.3 ശതമാനം), കോ​ഴി​ക്കോ​ട് പ​ന​ങ്ങാ​ട് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം (സ്കോർ 95.5 ശതമാനം), കോ​ട്ട​യം വാ​ഴൂ​ര്‍ കു​ടം​ബാ​രോ​ഗ്യ കേ​ന്ദ്രം (സ്കോർ 92.9 ശതമാനം), ക​ണ്ണൂ​ര്‍ മു​ണ്ടേ​രി കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം (സ്കോർ 92.1 ശതമാനം), മ​ല​പ്പു​റം വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം (സ്കോർ 83.3 ശതമാനം) എ​ന്നി​വ​യാ​ണ് ദേ​ശീ​യ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​മാ​യ എ​ന്‍​ക്യൂ​എ​എ​സ് ബ​ഹു​മ​തി നേ​ടിയ​ത്.

രാ​ജ്യ​ത്തെ മി​ക​ച്ച പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ദ്യ​ത്തെ 12 സ്ഥാ​ന​വും കേ​ര​ളം ഇ​പ്പോ​ഴും നി​ല​നി​ര്‍​ത്തു​ക​യാ​ണ്. എ​ന്‍​ക്യു​എ​എ​സ് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന പി​എ​ച്ച്സി​ക​ള്‍​ക്ക് ര​ണ്ടു​ല​ക്ഷം രൂ​പാ വീ​ത​വും മ​റ്റ് ആ​ശു​പ​ത്രി​ക​ള്‍​ക്ക് ഒ​രു കി​ട​ക്ക​യ്ക്ക് 10,000 രൂ​പ എ​ന്ന നി​ല​യി​ലും വാ​ര്‍​ഷി​ക ഇ​ന്‍​സ​ന്‍റീ​വ്സ് ല​ഭി​ക്കും.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.