Nature

ലഹരി മരുന്ന് കൈവശം വെച്ചതിന് നടി ഭാർതി സിംഗ് അറസ്റ്റിൽ

മുംബൈ: ലഹരി മരുന്ന് കൈവശം വെച്ചതിന് നടി ഭാർതി സിംഗ് അറസ്റ്റിൽ. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയാണ് ഭാർതി സിംഗിനെ അറസ്റ്റ് ചെയ്തത്. ഭാർതി സിംഗിന്റെ വസതിയിൽ നിന്നും 86.5 ഗ്രാം കഞ്ചാവ് എൻസിബി സംഘം പിടിച്ചെടുത്തു. താരത്തിന്റെ ഭർത്താവ് ഹർഷ ലിംബാച്ചിയയേയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇരുവരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് എൻസിബി സംഘത്തിന് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ഭാർതി സിംഗിന്റെ വസതിയും ഓഫീസിലുമെല്ലാം നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് പരിശോധന നടത്തിയിരുന്നു. ഭാർതിയും ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻസിബിയുടെ പരിശോധന. പിന്നീട് ഇരുവരെയും അന്വേഷണസംഘം ചോദ്യം ചെയ്‌തു. .

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് താരങ്ങൾക്കിടയിലെ ലഹരി മരുന്ന് ഉപയോഗത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വരുന്നത്.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.