Nature

ആനവാൽ മോഹം പുലിവാലായി.!! ചെരിഞ്ഞ കൊമ്പന്‍റെ രോമം പിഴുതെടുത്ത യുവാവ് അറസ്റ്റിലായി

കൊച്ചി: ഷോക്കേറ്റു ചെരിഞ്ഞ ആനയുടെ വാലിലെ രോമം പിഴുതെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മാലിപ്പാറ കുന്നപ്പില്ലിൽ ബിജു കെ പോൾ(48) ആണ് ആനവാൽ മോഹത്തെ തുടർന്ന് പുലിവാൽപിടിച്ചത്. ബിജു ആനയുടെ രോമം പിഴുതെടുക്കുന്ന ദൃശ്യം സോഷ്യൽമീഡിയയിൽ വൈറലായതോടെയാണ് നടപടി.കുളങ്ങാട്ടുകുഴിയിൽ ചെരുപുറത്ത് വർഗീസിന്‍റെ പുരയിടത്തിലാണ് കഴിഞ്ഞ ദിവസം കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്. ബിജു ആനയുടെ രോമം പിഴുതെടുത്ത ദൃശ്യം സമീപത്തുനിന്ന് ആരോ മൊബൈലിൽ ചിത്രീകരിക്കുകയായിരുന്നു. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാക്കുകയായിരുന്നു. ദൃശ്യം വനംവകുപ്പ് വൈൽഡ് വാർഡൻ സുരേന്ദ്ര റാവുവിന്‍റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവിനെതിരെ നടപടിയുണ്ടായത്.പുറത്ത് വന്ന വീഡിയോ ദൃശ്യത്തിൽ ബിജു മാസ്ക്ക് ധരിച്ചിരുന്നതുകൊണ്ട് ആദ്യം തിരിച്ചറിയാനായില്ല. എന്നാൽ ദൃശ്യത്തിലുള്ള മറ്റുള്ളവരെ ചോദ്യം ചെയ്തതിൽനിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.ആശാരിപ്പണി ചെയ്യുന്ന ബിജുവിന്‍റെ പണിയായുധനങ്ങൾ സൂക്ഷിക്കുന്ന ബാഗിലെ ബുക്കിനുള്ളിൽനിന്ന് ആനവാലിലെ രോമങ്ങൾ കണ്ടെടുത്തു. നാല് ആനവാൽ രോമങ്ങളാണ് കണ്ടെടുത്തത്. ആനവാൽ മോതിരം ഉണ്ടാക്കാനാണ് രോമം പിഴുതെടുത്തതെന്ന് ബിജു ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.