Nature

സൗദിയില്‍ 221 പേര്‍ക്ക് കൂടി കോവിഡ്; 478 പേര്‍ രോഗമുക്തി നേടി 

റിയാദ് : സൗദിയില്‍ ഇന്ന് 221 പേര്‍ക്ക് കോവിഡ്​ സ്ഥിരീകരിച്ചു ​. രാജ്യത്ത്​ വിവിധ ഭാഗങ്ങളിലായി 16 മരണങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്​തു . 478 പേര്‍ കോവിഡ്​ മുക്തി നേടി.ആകെ കോവിഡ്​ കേസുകളുടെ എണ്ണം 355034 ആയി. രോഗമുക്തരുടെ ആകെ എണ്ണം 342882 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 5761 ആണ്​.

രോഗബാധിതരായി രാജ്യത്തെ വിവിധ ആശുപത്രികളിലും വീടുകളിലും ക്വാറന്‍റീനില്‍ കഴിയുന്നവരു​െട എണ്ണം 6391 ആയി കുറഞ്ഞു​. ഇതില്‍ 796 പേര്‍ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.6 ശതമാനമാണ്​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.