Nature

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടൻ വിജയ് സേതുപതി

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നടൻ വിജയ് സേതുപതി. വിഷയത്തില്‍തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഗവര്‍ണര്‍ക്കു കത്തയച്ചു. ഫേസ്ബുക്കിലൂടെയാണ് താരം ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

‘സുപ്രീംകോടതി വിധിയെ മാനിച്ച് പേരറിവാളനെ മോചിപ്പിക്കണമെന്ന് അഭ്യർഥിക്കുന്നു. അര്‍പ്പുതമ്മാളിന്റെ (പേരറിവാളന്റെ മാതാവ്) 29 വര്‍ഷം നീണ്ട പോരാട്ടം അവസാനിപ്പിക്കുന്നതിന് വേണ്ടി കുറ്റം ചെയ്യാത്ത പേരറിവാളനെ വെറുതെ വിടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.’ വിജയ് സേതുപതി ഫേസ്ബുക്ക് വിഡിയോയിലൂടെ ആവശ്യപ്പെട്ടു.

രാജീവ് ഗാന്ധി വധക്കേസിൽ പ്രതിയായ പേരറിവാളൻ 29 വർഷങ്ങളായി ജയിലിലാണ്. 19ാം വയസ്സിൽ ജയിലിൽ അടക്കപ്പെട്ട പേരറിവാളന് 26 വർഷങ്ങൾക്ക് ശേഷമാണ് പരോൾ ലഭിച്ചത്. കേസില്‍ ആദ്യം വധശിക്ഷ ലഭിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവു ചെയ്തു.

പേരറിവാളന്‍റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച ഫയലിൽ 2 വര്‍ഷം കഴിഞ്ഞിട്ടും ഗവര്‍ണര്‍ അംഗീകാരം നല്‍കാത്തതില്‍ സുപ്രീം കോടതി നേരത്തെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനം എടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.