Times Kerala

ടെറസിലെ കൃഷി പരിചയപ്പെടുത്തി നടി സീത; വീഡിയോ

 
ടെറസിലെ കൃഷി പരിചയപ്പെടുത്തി നടി സീത; വീഡിയോ

ഒട്ടേറെ സിനമയിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് നടി സീത.ഇപ്പോളിതാ തന്റെ കൃഷി തോട്ടം പരിചയപ്പെടുത്തുകയാണ് താരം.
ചെടികളും പൂക്കളും മാത്രമല്ല സീതയുടെ റൂഫ് ടോപ്പ് ഗാര്‍ഡനിലെ താമസക്കാര്‍. തക്കാളി, വെണ്ട, ബീന്‍സ്, ചീര, മത്തന്‍, പച്ചമുളക്, മഞ്ഞള്‍, ഇഞ്ചി, വാഴ, നാരകം, സപ്പോട്ട, പപ്പായ, ഓറഞ്ച്, സ്റ്റാര്‍ ഫ്രൂട്ട്, കരിമ്പ്, പേരയ്ക്ക, മാതളനാരകം, ഡ്രാഗണ്‍ ഫ്രൂട്ട്, അവക്കോഡെ തുടങ്ങി വിവിധയിനം പച്ചക്കറികളാലും ഫലവൃക്ഷങ്ങളാലും സമ്പന്നമാണ് മട്ടുപ്പാവിലെ കൃഷിയിടം.

ഓര്‍ഗാനിക് രീതിയിലാണ് തന്റെ കൃഷിയെന്നും വീട്ടിലേക്ക് വേണ്ട പച്ചക്കറികളും പഴങ്ങളും പൂജയ്ക്കുള്ള പൂക്കളുമെല്ലാം ഇവിടെ നിന്നും ഉത്പാദിപ്പിക്കാന്‍ കഴിയുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും താരം പറയുന്നു. കിച്ചന്‍ മാലിന്യങ്ങളും മറ്റും വളമാക്കി മാറ്റി ചെടികള്‍ക്ക് നല്‍കും. താന്‍ കുട്ടികളെ പോലെ പരിചരിക്കുന്ന ഈ ചെടികള്‍ക്കൊപ്പം എത്രനേരം ചെലവഴിക്കാനും സന്തോഷമേയുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ ചെന്നൈ വീട്ടിലെ മട്ടുപ്പാവിലാണ് സീതയുടെ ഈ കൃഷിത്തോട്ടം. രണ്ടുവര്‍ഷം മുന്‍പാണ് കൃഷിയിലേക്ക് ഇറങ്ങുന്നതെന്നും അവര്‍ പറഞ്ഞു.

Related Topics

Share this story