Times Kerala

ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ചമഞ്ഞ് തട്ടിപ്പ്; 23 കാരൻ അറസ്റ്റിൽ

 
ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ചമഞ്ഞ് തട്ടിപ്പ്; 23 കാരൻ അറസ്റ്റിൽ

വാഴക്കാട്: ശിശുസംരക്ഷണ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കേസിൽ ഇരുപത്തിമൂന്നുകാരൻ അറസ്റ്റിൽ. മൊറയൂർ ചൂരൻതൊടി നിജാസിനെ (23) ആണ് വാഴക്കാട് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിലെ ഉദ്യോഗസ്ഥനെന്ന് ധരിപ്പിച്ച് വാഴക്കാട്ടെ മലബാർ ഹോളോബ്രിക്​സ് ആൻഡ്​​ ഇൻറർ ലോക്ക്, പുതുക്കോട് ഭാരത് ഹോളോബ്രിക്​സ് എന്നീ സ്ഥാപനങ്ങളിൽനിന്ന് ഒരു ലക്ഷം രൂപയുടെ സാധനങ്ങളാണ് ഇയാൾ കൈപ്പറ്റിയത്.തുടർന്ന് വാഴക്കാട്ടെ മലബാർ ഹോളോബ്രിക്​സ് ഉടമ നൽകിയ പരാതിയിലാണ് അന്വേഷണമാരംഭിച്ചത്.ഇൻസ്പെക്ടർ കുഞ്ഞിമൊയിൻ കുട്ടിയുടെ നേതൃത്വത്തിൽ എസ്.ഐ സുബീഷ് മോൻ, എ.എസ്.ഐ കൃഷ്​ണദാസ്, സി.പി.ഒമാരായ അബ്​ദുല്ലക്കോയ, ബാബുരാജ്, മൻസൂർ, വിജേഷ്, മിനി, ബാഗേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Topics

Share this story