Nature

പാ​ക്കി​സ്ഥാ​നി​ൽ 1,300 കൊല്ലം പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന വി​ഷ്ണു ക്ഷേ​ത്രം ക​ണ്ടെ​ത്തി

പേ​ഷാ​വ​ർ: പാ​ക്കി​സ്ഥാ​നിൽ 1,300 വ​ര്‍​ഷ​ങ്ങ​ള്‍ പ​ഴ​ക്ക​മു​ള്ള പു​രാ​ത​ന വി​ഷ്ണു ക്ഷേ​ത്രം ക​ണ്ടെ​ത്തി. വടക്കു കിഴക്ക് പാ​ക്കി​സ്ഥാ​നിലെ സ്വാത് ജില്ലയില്‍ പാക്-ഇറ്റാലിയന്‍ ഗവേഷകര്‍ സംയുക്തമായി നടത്തി വന്ന പര്യവേക്ഷണത്തിനിടെയാണ് വിഷ്ണു ക്ഷേത്രം കണ്ടെത്തിയത്.

വിഷ്ണുക്ഷേത്രമാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ഖൈബര്‍ പഖ്തുംഖ്വ പുരാവസ്തു വകുപ്പുദ്യോഗസ്ഥനായ ഫസ്‌ലെ ഖാലിഖ് വ്യാഴാഴ്ച അറിയിച്ചു. ഹി​ന്ദു​ഷാ​ഹി സാ​മ്രാ​ജ്യ​കാ​ല​ത്ത് പ​ണി​ക​ഴി​പ്പി​ച്ച ക്ഷേ​ത്ര​മാ​ണി​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

850-1026 സി.​ഇ കാ​ല​ഘ​ട്ട​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സാ​മ്രാ​ജ്യ​മാ​ണ് ഹി​ന്ദു ഷാ​ഹി. കാ​ബൂ​ള്‍ താ​ഴ്വ​ര (കി​ഴ​ക്ക​ന്‍ അ​ഫ്ഗാ​നി​സ്ഥാ​ന്‍), ഗാ​ന്ധാ​രം( പാ​കി​സ്ഥാ​ൻ-​അ​ഫ്ഗാ​നി​സ്ഥാ​ന്‍), ആ​ധു​നി​ക വ​ട​ക്ക്പ​ടി​ഞ്ഞാ​റ​ന്‍ ഇ​ന്ത്യ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഹി​ന്ദു​ഷാ​ഹിയുടെ ഭ​ര​ണം വ്യാ​പി​ച്ചി​രു​ന്നു.

ക്ഷേത്രം നിലനില്‍ക്കുന്ന സ്ഥലത്തിന് സമീപം സൈനികപ്പാളയങ്ങളുടേയും കാവല്‍ ഗോപുരങ്ങളുടേയും അവശേഷിപ്പുകള്‍ കണ്ടെടുത്തു. കൂടാതെ വലിയ ജലസംഭരണിയും ഇവിടെ കണ്ടെത്തി. ഹി​ന്ദു ഷാ​ഹി സാ​മ്രാ​ജ്യ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ഈ ​ഭാ​ഗ​ത്തു​നി​ന്ന് ആ​ദ്യ​മാ​യാ​ണ് ക​ണ്ടെ​ടു​ക്കു​ന്ന​തെ​ന്നും ആ​യി​ര​ക്ക​ണ​ക്കി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ള്ള പു​രാ​വ​സ്തു​ക്ക​ളു​ടെ വ​ന്‍​ശേ​ഖ​രം സ്വാ​തി​ലു​ണ്ടെ​ന്നും ഫ​സ്‌​ലെ ഖാ​ലി​ഖ് വ്യ​ക്ത​മാ​ക്കി.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.