Times Kerala

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു.?

 
ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു.?

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നു എന്ന് റിപ്പോർട്ട്. ഡിജിറ്റല്‍ റിലീസിനെ സംബന്ധിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ തന്നെ അണിയറപ്രവര്‍ത്തകന്‍ പുറത്തുവിടും എന്നാണ് സൂചന. കേരളത്തിലെ തിയേറ്ററുകള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന തീരുമാനത്തിന് പിന്നാലെയാണ് ചിത്രം ഒ.ടി.ടി. റിലീസിന് ഒരുങ്ങുന്നത്.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്നത്. 35 കോടിയാണ് ചിത്രത്തിന്റെ മുടക്കുമുതല്‍. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് നിര്‍മ്മാണം. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്.

Related Topics

Share this story