Nature

പതിനഞ്ചാമത് ജി- 20 ​ഉ​ച്ച​കോ​ടി​ക്ക് സൗ​ദി അ​റേ​ബ്യയിൽ ഇന്ന് തു​ട​ക്ക​മാ​കും

റി​യാ​ദ്: പതിനഞ്ചാമത് ജി- 20 ​ഉ​ച്ച​കോ​ടി​ക്ക് സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ഇ​ന്ന് തു​ട​ക്ക​മാ​കും. സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ല്‍​മാ​ന്‍ ബി​ന്‍ അ​ബ്ദു​ല്‍ അ​സീ​സ് രാ​ജാ​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

‘21-ാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ’ എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ഇ​ത്ത​വ​ണ​ത്തെ ഉ​ച്ച​കോ​ടി. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ പ്രതിനിധീകരിക്കും. കോ​വി​ഡ് പശ്ചാത്തലത്തിൽ ഉ​ച്ച​കോ​ടി ഓ​ൺ​ലൈ​നി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍, അ​മേ​രി​ക്ക, ഇ​ന്ത്യ, സൗ​ദി അ​റേ​ബ്യ ഉ​ള്‍​പ്പെ​ടെ ലോ​ക​ത്തി​ലെ വ​ന്‍​ശ​ക്തി​ക​ളാ​യ 20 രാ​ജ്യ​ങ്ങ​ളാ​ണ് ഉ​ച്ച​കോ​ടി​യി​ലെ അം​ഗ​ങ്ങ​ള്‍.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.