Nature

കോവിഡ് വാക്സിൻ ഏപ്രിൽ തൊട്ട് ഒരു വർഷത്തിനകം ഇന്ത്യയിലെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കും 

പുണെ : ഓക്സ്ഫഡ് കോവിഡ് വാക്സിൻ ഏപ്രിൽ മുതൽ ഒരു വർഷത്തിനകം രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ലഭ്യമാക്കാൻ സാധിക്കുമെന്ന് പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പുനാവാല. മുതിർന്ന പൗരന്മാർക്കും ആരോഗ്യ പ്രവർത്തകർക്കും അടുത്ത ഫെബ്രുവരിയോടെ വാക്സിൻ നൽകും . പ്രതിരോധ കുത്തിവെപ്പിന് ആവശ്യമായ രണ്ടു ഡോസുകൾക്ക് പരമാവധി 1000 രൂപ വിലവരും . വാക്സിൻ എടുക്കാനുള്ള ജനങ്ങളുടെ താത്‌പര്യം, അതിനുള്ള ബജറ്റ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് 2024- നു മുൻപ് രാജ്യത്ത് പ്രതിരോധ കുത്തിവെപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്നും അദാർ പുനാവാല പറഞ്ഞു .

‘‘ഒരു ഡോസിന് 5 – 6 യു.എസ്. ഡോളർ വില വരും . അതു പ്രകാരം ഒരാൾക്ക് ആവശ്യമായ രണ്ടു ഡോസിന് 1000 രൂപയോളം വിലവരും . കുട്ടികളിൽ ഇതു പ്രതികൂലമാവില്ലെന്ന ഉറപ്പ് ലഭിച്ചാൽ മാത്രമേ കുത്തിവെപ്പ് നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു . ഇന്ത്യയിൽ നടത്തിയ അന്തിമഘട്ട പരീക്ഷണങ്ങളുടെ ഫലപ്രാപ്തിയെക്കുറിച്ചുള്ള റിപ്പോർട്ട് ഒരു മാസത്തിനകം ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.