Nature

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ സ്‌പോട്ട് അഡ്മിഷൻ 25ന്

കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ 2020-21 അധ്യായന വർഷത്തിൽ ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സുകളിൽ സാമ്പത്തികമായി പിന്നാക്ക വിഭാഗത്തിൽ  (EWS)  ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളിലേക്ക് 25ന് രാവിലെ 11ന് സ്‌പോട്ട് അഡ്മിഷൻ നടക്കും. പ്രോസ്‌പെക്ടസ് അനുസരിച്ചുളള എല്ലാ രേഖകളും സർട്ടിഫിക്കറ്റുകളും പ്രവേശനസമയത്ത് ഹാജരാക്കണം. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധപ്പെടുത്തിയിട്ടുളള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവരും ഇതു വരെ പ്രവേശനം ലഭിച്ചിട്ടില്ലാത്തതുമായ വിദ്യാർത്ഥികൾ മാത്രമേ സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ പാടുളളൂ. ഫോൺ: 0495 2730680.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.