Nature

വെളിച്ചെണ്ണ പുരട്ടി വെളുക്കാം

കറുത്ത കുത്തുകള്‍ , മുഖക്കുരു വന്ന പാടുകള്‍ എന്നിവയുണ്ടോ വിഷമിക്കേണ്ട കണ്ണാടി തല്ലിപൊട്ടിക്കുകയും വേണ്ട ഇതിനെല്ലാം ഫലപ്രദമായ പരിഹാരം വെളിച്ചണ്ണയില്‍ ഉണ്ട്. വെറും ഏഴു ദിവസംകൊണ്ട് കോക്കനട്ട് ഓയില്‍ ഫെയിസ് മാസ്‌ക്കിൂടെ ഈ പ്രശ്‌നങ്ങളെല്ലാം തന്നെ മാറ്റിയെടുക്കാം. വെളിച്ചണ്ണ നിങ്ങളുടെ മുടിയിഴകളെ പരിപോഷിപ്പിക്കന്നതുപോലെ നിങ്ങളുടെ ബാഹ്യചര്‍മ്മത്തെ സംരക്ഷിക്കുകയും മനോഹരമാക്കുകയും ചെയ്യും.

വെളിച്ചണ്ണയില്‍ ബാക്ടീരിയകളെയും , ഫംഗസുകളെയും , വിഷാണുക്കളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചര്‍മ്മത്തില്‍ അടിഞ്ഞരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. ഒപ്പം കേടു സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി മുഖത്തിന് തിളക്കവും മൃതുത്വവും നല്‍കുന്നു.

വെളിച്ചണ്ണയില്‍ ബാക്ടീരിയകളെയും , ഫംഗസുകളെയും , വിഷാണുക്കളെയും നശിപ്പിക്കാനുമുള്ള ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ചര്‍മ്മ കോശങ്ങളിലേക്ക് ആഴ്ന്നിറങ്ങി ചര്‍മ്മത്തില്‍ അടിഞ്ഞരിക്കുന്ന മാലിന്യങ്ങളെ നീക്കുന്നു. ഒപ്പം കേടു സംഭവിച്ച ചര്‍മ്മ കോശങ്ങള്‍ക്ക് പുതു ജീവന്‍ നല്‍കി മുഖത്തിന് തിളക്കവും മൃതുത്വവും നല്‍കുന്നു.

മുട്ടയും നാരങ്ങ നീരും വെളിച്ചണ്ണയും

മുട്ടയുടെ മഞ്ഞയും വെളളയും വേര്‍തിരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക ഇതില്‍ ഒരു ടി സ്പൂൺ നാരങ്ങ നിര് 5 തുളളി വെളിച്ചണ്ണ എന്നിവ ചേര്‍ത്ത് നന്നായി അടിച്ചതിന് ശേഷം മുഖത്ത് പുരട്ടുക ഇത് ചര്‍മ്മത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ സഹായിക്കും.

വെളിച്ചണ്ണയും ജാതിക്കയും

മുഖക്കുരു വന്ന പാടുകള്‍ മാറാന്‍ പൊടിച്ച ജാതിക്ക ഒരു ടിസ്പൂൺ  വെളിച്ചണ്ണയില്‍ നന്നായി യോജിപ്പിച്ച് മുഖക്കുരു വന്ന പാടുകളില്‍ പുരട്ടുക ഈ മാസ്‌ക്ക് ഉണങ്ങിയതിനു ശേഷം തണുത്ത  വെളളത്തില്‍ കഴുകി കളയുക.

ബേക്കിങ് സോഡയും വെളിച്ചണ്ണയും

ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയില്‍ അര ടേബിള്‍ സ്പൂണ്‍ വെളിച്ചണ്ണ നന്നായി യോജിപ്പിച്ച് മുഖത്ത പുരട്ടി നന്നായി മസാജ് ചെയ്യുക. ഉണങ്ങിയതിനു ശേഷം കോട്ടന്‍ ടവ്വല്‍ തണുത്ത വെളളത്തില്‍ മുക്കി തുടക്കുക..

വെളിച്ചണ്ണ മസാജ്

വെളിച്ചണ്ണ മുഖത്ത് പുരട്ടി കൈകൊണ്ട് മുകളിലേക്ക് നന്നായി മസാജ് ചെയ്യുക. ഇത് രാത്രി മുഴുവനായി  വയ്ക്കുക രാവിലെ തണുത്ത വെളളത്തില്‍ കഴുകുക. ഇത് ഓരാഴ്ച്ചയോളം ചെയ്യുക, മുഖത്തിന് തിളക്കവും മൃതുത്വവും ലഭിക്കും

കറ്റാര്‍വാഴയും വെളിച്ചണ്ണയും

മുഖത്തെ അഴുക്കുകള്‍ കളയാനും , കറുത്ത പാടുകള്‍ നീക്കാനും ചര്‍മ്മം മൃദുവാക്കനും ഒരു ടീസ്പൂണ്‍ കറ്റാര്‍വാഴയുടെ ജെല്‍ 10 തുളളി വെളിച്ചണ്ണയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. രാത്രി മുഴുവനും വെച്ച് രാവിലെ  തണുത്ത വെളളത്തില്‍ കഴുകി കളയുക.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Leave A Reply

Your email address will not be published.