Times Kerala

തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ 142-ാമത്തെ അതിഥി; കുഞ്ഞിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പേരിട്ടു!

 
തിരുവനന്തപുരത്തെ അമ്മത്തൊട്ടിലില്‍ 142-ാമത്തെ അതിഥി; കുഞ്ഞിന് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പേരിട്ടു!

തിരുവനന്തപുരം: തലസ്ഥാനത്തെ ഹൈടെക് അമ്മത്തൊട്ടിലില്‍ ഒരു പുതിയ അതിഥി കൂടി. വ്യാഴാഴ്ച വെളുപ്പിന് രണ്ടരക്കാണ് പതിനഞ്ചു ദിവസം മാത്രം പ്രായമായ കുഞ്ഞു അതിഥി എത്തിയത്.അതേസമയം, കോവിഡിന്റെ അതിജീവന കാലത്തെത്തിയ അതിഥിക്ക് നഴ്‌സുമാര്‍ നല്‍കിയത് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രിയുടെ പേരാണ്, ജസീന്ദ ആര്‍ഡെന്‍. മാനവരാശി ചരിത്രത്തിലെ ഏറ്റവും വലിയ ആരോഗ്യ പ്രതിസന്ധിയിലൂടെ മുമ്പോട്ടു പോകുമ്പോള്‍ മഹാമാരിക്കെതിരെ മുമ്പില്‍ നിന്നു നയിച്ച ലോകനേതാവിന്റെ പേര് തന്നെ കുഞ്ഞു അതിഥിക്കായി ഇവർ തിരത്തെടുക്കുകയായിരുന്നു..അമ്മത്തൊട്ടില്‍ സ്ഥാപിച്ച ശേഷം ലഭിക്കുന്ന 278-ാമത്തെ കുഞ്ഞും തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന 142-ാമത്തെ കുഞ്ഞുമാണ് ജസീന്ദ.

Related Topics

Share this story