Times Kerala

ജസ്റ്റിന്‍ ബീബര്‍ക്ക് വിലക്ക്

 

ബീജിംഗ്: പോപ്പ് താരം ജസ്റ്റിന്‍ ബീബര്‍ക്ക് ചൈനയില്‍ വിലക്ക്. പര്‍പ്പസ് വേള്‍ഡ് ടൂറിന്റെ ഭാഗമായി ലോകം ചുറ്റുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ബീബര്‍ക്ക് ചൈനയില്‍ വിലക്ക് വീണത്. ഇന്‍ഡൊനീഷ്യ, ജപ്പാന്‍, ഫിലിപ്പിന്‍സ്, സിംഗപ്പൂര്‍, ചൈന എന്നിവിടങ്ങളിലാണ് ബീബര്‍ പര്യടനം നടത്താന്‍ തീരുമാനിച്ചിരുന്നത്.

വിവാദ നായകനായ ജസ്റ്റിന്‍ ബീബര്‍ മോശം പെരുമാറ്റത്തിന് പേരു കേട്ടവനാണെന്നാണ് മനസിലാക്കുന്നത്. അതിനാല്‍ ചൈനയിലെ സംഗീത പരിപാടികളുടെ വിപണി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായാണ് ബീബറിനെപ്പോലെയുള്ളവരെ മാറ്റി നിര്‍ത്തുന്നതെന്നും ബീജിങ് മുന്‍സിപ്പല്‍ ബ്യൂറോ ഓഫ് കള്‍ച്ചര്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

Related Topics

Share this story