Times Kerala

ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ട് പോയി; പണവും ആഭരണങ്ങളും കവർന്ന ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതികൾ അറസ്റ്റിൽ

 
ഡ്രൈവിംഗ് പഠിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ തട്ടിക്കൊണ്ട് പോയി; പണവും ആഭരണങ്ങളും കവർന്ന ശേഷം വഴിയിൽ ഉപേക്ഷിച്ചു; പ്രതികൾ അറസ്റ്റിൽ

പൂനെ: ഡ്രൈവിംഗ് പഠിപ്പിക്കാമെന്നു പറഞ്ഞ് 35 കാരിയായ ടെക്കിയെ തട്ടിക്കൊണ്ട് പോയി പണവും ആഭരണങ്ങളും കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ . പൂനെയിയിൽ നടന്ന സംഭവത്തിൽ മീററ്റ് സ്വദേശിയായ രാജേഷ് സിംഗ് മാഹി, ഡൽഹി സ്വദേശിയായ കൃഷ്ണ റാം ബഹദൂർ റാണ എന്നിവരാണ് അറസ്റ്റിലായതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. പൂനെയിൽ നിന്നുള്ള ക്രൈംബ്രാഞ്ച് പൊലീസ് സംഘം ഡൽഹിയിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവം നടക്കുന്നതിന്റെ തലേദിവസമാണ് പ്രതികളിലൊരാളായ റാണ പൂനെയിലെത്തിയത്, ഇയാൾക്ക് ഗുഡ്ഗാവിൽ കോഴിക്കടയാണ്. കൃഷിപ്പണിക്കാരനാണ് അറസ്റ്റിലായ മറ്റൊരു പ്രതിയായ മാഹി. യുവതിയെ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയ ശേഷം ഓല കാബിൽ മുംബൈയിലെത്തിയ ഇരുവരും അവിടെ നിന്ന് ഫ്ലൈറ്റിലാണ് ഡൽഹിയിലെത്തിയത്. സാലുഖേ വിഹാർ ഏരിയയിലുള്ള യുവതിയെ ചൊവ്വാഴ്ചയാണ് ഇവർ തട്ടിക്കൊണ്ട് പോയി മോഷണത്തിനിരയാക്കിയത്.പണവും ആഭരണങ്ങളും തട്ടിയെടുത്ത ശേഷം യുവതിയെ വീട്ടിൽ ഇറക്കിവിട്ട് ഇവർ കടന്നുകളയുകയായിരുന്നു. ഐടി എൻജിനീയറായ യുവതിയാണ് മോഷണത്തിനിരയായത്. യുവതിയുടെ പിതാവ് ആര്‍മിയിൽ നിന്ന് വിരമിച്ചയാളാണ്.യുവതിയെ കാർ ഡ്രൈവിംഗ് പഠിപ്പിക്കാനായിരുന്നു മാഹി എത്തിയത്. ചൊവ്വാഴ്ച ഇയാൾ സുഹൃത്തിനൊപ്പം എത്തുകയായിരുന്നു. തുടർന്നാണ് യുവതിയെ തട്ടിക്കൊണ്ടുപോയി മോഷണത്തിനിരയാക്കിയത്.

Related Topics

Share this story