വിദിഷ: 70 കാരിയായ വയോധികയെ അജ്ഞാത സംഘം ബലാത്‌സംഗം ചെയ്തു കൊലപ്പെടുത്തി. മധ്യപ്രദേശിലെ വിദിഷ ജില്ലയിലെ ഗ്യാരസ്പൂർ പോലീസ് സ്റ്റേഷന് കീഴിലുള്ള ഒല്ലിജ ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്താണ് സംഭവം.അക്രമത്തിനിടെ പ്രതികൾവ വയോധികയുടെ വായിൽ മണ്ണ് നിറച്ച് ആക്രമിച്ചുവെന്നും സ്വകാര്യ ഭാഗങ്ങളിൽ വടി തിരുകിയതായും പോലീസ് പറഞ്ഞു.ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള വയലിലെ കുറ്റിക്കാട്ടിൽ ഒരു സ്ത്രീയുടെ നഗ്നശരീരം കണ്ടതിനെ തുടർന്ന് ഗ്രാമവാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു.മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.പ്രതികൾക്കെതിരെ ബലാത്സംഗ, കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തതായും, ഇവരെ കണ്ടെത്താനുള്ള ഊർജ്ജിത ശ്രമം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
You might also like
Comments are closed.