Times Kerala

ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്മാറി

 
ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്മാറി

 

ലങ്ക പ്രീമിയർ ലീഗിൽ സൂപ്പർ താരങ്ങളായ ക്രിസ് ഗെയിലും ലസിത് മലിംഗയും പിന്മാറിയതാണ് പുതിയ പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. ഇംഗ്ലീഷ് പേസർ ലിയാം പ്ലങ്കറ്റും ലീഗിൽ കളിക്കില്ല. ഒട്ടേറെ താരങ്ങളാണ് പലപ്പോഴായി ലീഗിൽ നിന്ന് പിന്മാറിയത്.

 

കാൻഡി ടസ്കേസ്ഴിൻ്റെ താരമായ ഗെയിലിൻ്റെയും പ്ലങ്കറ്റിൻ്റെയും പിന്മാറ്റം ഫ്രാഞ്ചൈസി തന്നെയാണ് അറിയിച്ചത്. ഗല്ലെ ഗ്ലാഡിയേറ്റേഴ്സിൻ്റെ നായകനായ ലസിത് മലിംഗ ഇ എസ് പി എൻ ക്രിക്ക് ഇൻഫോയോടാണ് തൻ്റെ പിന്മാറ്റം വെളിപ്പെടുത്തിയത്. മാർച്ച് മുതൽ താൻ പരിശീലനം നടത്തിയിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ ക്രിക്കറ്റ് കളിക്കുക ബുദ്ധിമുട്ടാവുമെന്നും മലിംഗ പറഞ്ഞു.

Related Topics

Share this story