Times Kerala

മദ്യലഹരിയിൽ വാഹനം ഓടിക്കാൻ അനുവദിച്ചില്ല; 42 കാരനെ സുഹൃത്ത് മരത്തടി കൊണ്ട് ആക്രമിച്ചു

 
മദ്യലഹരിയിൽ വാഹനം ഓടിക്കാൻ അനുവദിച്ചില്ല; 42 കാരനെ സുഹൃത്ത് മരത്തടി കൊണ്ട് ആക്രമിച്ചു

ബെംഗളൂരു: സുഹൃത്ത് മരത്തടി കൊണ്ട് അക്രമിച്ചെന്ന പരാതിയുമായി 42 കാരൻ പോലീസ് സ്റ്റേഷനിൽ. മദ്യലഹരിയിലായിരുന്ന സുഹൃത്തിനു കാർ ഓടിക്കാൻ നൽകാത്തതിനെ തുടർന്നാണ് അക്രമിച്ചതെന്നാണ് ബെംഗളൂരുവിലെ ജീവൻ ഭീമനഗർ പോലീസ് സ്റ്റേഷനിൽ നൽകിയിരിക്കുന്ന പരാതി. ജീവൻ ഭീമനഗറിലെ ഒരു റെസ്റ്റോറന്റിൽ അത്താഴം കഴിക്കാൻ എത്തിയതായിരുന്നു പരാതിക്കാരനടക്കം നാലുപേർ. ഇവിടെ വച്ച് വാഹനത്തിന്റെ ഡ്രൈവർ കൂടിയായ പരാതിക്കാരൻ ഒഴികെ മറ്റു മൂന്നു പേരും മദ്യപിച്ചു.തുടർന്ന് മടങ്ങി പോകുന്ന സമയം മദ്യലഹരിയിലായിരുന്ന ഒരാൾ തനിക്ക് കാർ ഓടിക്കണമെന്നും താക്കോൽ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. എന്നാൽ അക്രമത്തിനു ഇരയായ 42 കാരൻ വാഹനത്തിന്റെ താക്കോൽ നൽകാൻ തയ്യാറായില്ല. ഇതിൽ പ്രകോപിതനായ സുഹൃത്ത് മരത്തടി കൊണ്ട് ഇയാളെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്തു.

Related Topics

Share this story