ന്യൂഡൽഹി: മൗത്ത്വാഷ് കൊറോണ വൈറസിനെ 30 സെക്കൻറിനുള്ളിൽ കൊല്ലുമെന്ന് പുതിയ പഠനം. യു.കെയിലെ കാർഡിഫ് സർവകലാശാലയിൽ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടിത്തം. അതേസമയം, ഈ പഠനത്തെ മറ്റു ശാസ്ത്രജ്ഞർ അവലോകനം ചെയ്യുകയുയോ നങ്ങീകരിക്കുകയോ ചെയ്തിട്ടില്ല.മൗത്ത് വാഷിലെ സെറ്റിപിരിഡിനിയം ക്ലോറൈഡ് കൊറോണ വൈറസിെനെ സെക്കൻഡുകൾക്കുള്ളിൽ നശിപ്പിക്കുമെന്നാണ് പഠനം നടത്തിയ ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം, കോവിഡ് 19ന്റെ ചികിത്സക്കായി മൗത്ത് വാഷ് ഉപയോഗിക്കാനാകുമോ എന്ന് തെളിയിച്ചിട്ടില്ല.കോവിഡ് രോഗികളിലെ വായിൽനിന്നുള്ള സ്രവത്തിൽ കൊറോണ വൈറസിന്റെ അളവ് മൗത്ത് വാഷ് ഉപയോഗത്തിലൂടെ കുറക്കാൻ സാധിക്കുമോ എന്ന പഠനത്തിലാണ് ഗവേഷകർ ഇപ്പോൾ.
സെക്കൻഡുകൾക്കുള്ളിൽ കൊറോണ വൈറസിനെ കൊല്ലാൻ ‘മൗത്ത്വാഷ്’ ; പുതിയ പഠന റിപ്പോർട്ട് ഇങ്ങനെ…
You might also like
Comments are closed.