Times Kerala

‘സക്കീര്‍ഭായിക്ക് പറ്റില്ലായിരിക്കും ബട്ട് ഐ കാന്‍..;ആരാധകന്റെ കമന്റിന് മാസ് മറുപടിയുമായി ഷമ്മി തിലകൻ

 
‘സക്കീര്‍ഭായിക്ക് പറ്റില്ലായിരിക്കും ബട്ട് ഐ കാന്‍..;ആരാധകന്റെ കമന്റിന് മാസ് മറുപടിയുമായി ഷമ്മി തിലകൻ

ബിഗ് സ്ക്രീനില്‍ ഏവരെയും രസിപ്പിക്കുന്ന ഷമ്മി തിലകനെ ഏവര്‍ക്കും സുപരിചിതം.ഇപ്പോളിതാ തന്റെ പ്രൊഫൈല്‍ പിക്ചറിന് കീഴില്‍ വന്നാ ഒരു ഹായ് ചോദിച്ച ആരാധകന് നടന്‍ ഷമ്മി തിലകന്‍ നല്‍കിയ മറുപടി സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രജ എന്ന തന്റെ ചിത്രത്തിലെ കഥാപാത്രത്തിന്റെ കാരിക്കേച്ചര്‍ ചിത്രമാണ് ഷമ്മി പ്രൊഫൈലാക്കിയിരിക്കുന്നത്. ‘സ്‌നേഹിക്കയില്ല ഞാന്‍, നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും’ എന്ന കുറിപ്പോടെയുളളതാണ് പ്രൊഫൈല്‍ പിക്ചര്‍.

‘സക്കീര്‍ ഭായ്ക്ക് ഒരു ഹായ് തരാന്‍ പറ്റോ? പറ്റില്ല അല്ലേ’ എന്നായിരുന്നു ആ ചിത്രത്തിന്റെ താഴെ വന്ന് ആരാധകന്റെ ചോദ്യം.‘സക്കീര്‍ഭായിക്ക് പറ്റില്ലായിരിക്കും ബട്ട് ഐ കാന്‍, ഹായ് ഡിയര്‍ എന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.

Related Topics

Share this story