Times Kerala

ദേശീയ ഗാനം തെറ്റിച്ചു പാടി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

 
ദേശീയ ഗാനം തെറ്റിച്ചു പാടി ബിഹാര്‍ വിദ്യാഭ്യാസ മന്ത്രി; ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

പാറ്റ്‌ന: ദേശീയ ഗാനം തെറ്റായി ആലപിച്ച മന്ത്രിയെ ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ. ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിയായ മേവാലാല്‍ ചൗധരിയാണ് സോഷ്യൽ മീഡിയയിൽ നാണം കേട്ടത്. ഇദ്ദേഹം ദേശീയ ഗാനത്തിന്റെ വരികള്‍ തെറ്റിച്ചു പാടുന്ന പാട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. മുമ്പ് ഒരു സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പതാക ഉയര്‍ത്തി ദേശീയ ഗാനം തെറ്റിച്ച് പാടുന്ന വീഡിയോ ആണിത്. പ്രതിപക്ഷ കക്ഷിയായ ആര്‍ജെഡി വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Related Topics

Share this story